Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honeytrap

ഹ​ണി ട്രാ​പ്പ്: യു​വാ​വി​നെ മ​ർ​ദി​ച്ചു പ​ണം ക​വ​ർ​ന്നു; കൗ​മാ​ര​ക്കാ​രി ഉ​ൾ​പ്പടെ പ്ര​തി​ക​ൾ പി​ടി​യി​ൽ

തൃ​​​ശൂ​​​ർ: പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യും കൂ​​​ടു​​​ത​​​ൽ പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത ഹ​​​ണി​​​ട്രാ​​​പ് പ്ര​​​തി​​​ക​​​ൾ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ അ​​​റ​​​സ്റ്റി​​​ൽ.

പു​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​യു​​​ടെ വ​​​നി​​​താ​​​സു​​​ഹൃ​​​ത്താ​​​യ മാ​​​ന്ദാ​​​മം​​​ഗ​​​ലം ഒ​​​റ്റ​​​ക്കു​​​ന്നി​​​ൽ അ​​​ലോ​​​ന(19), അ​​​ലോ​​​ന​​​യു​​​ടെ ആ​​​ണ്‍​സു​​​ഹൃ​​​ത്ത് ക​​​ല്ലൂ​​​ർ അ​​​റ​​​ങ്ങാ​​​ശേ​​​രി ജോ​​​യ​​​ൽ (20), മാ​​​ന്ദാ​​​മം​​​ഗ​​​ലം മു​​​രി​​​ക്കി​​​ൻ​​​പ്പാ​​​റ വാ​​​ക​​​ക്കു​​​ഴി​​​യി​​​ൽ ലി​​​ഷ(40), തൃ​​​ശൂ​​​ർ കൂ​​​ർ​​​ക്ക​​​ഞ്ചേ​​​രി വ​​​ടൂ​​​ക്ക​​​ര ക​​​ള​​​പ്പാ​​​ട്ടി​​​ൽ വീ​​​ട്ടി​​​ൽ ആ​​​ഷി​​​ദ് (32), പാ​​​ല​​​ക്കാ​​​ട് യാ​​​ക്ക​​​ര ച​​​ട​​​നാം​​​കു​​​റി​​​ശി മൈ​​​ത്രി​​​ന​​​ഗ​​​റി​​​ലെ അ​​​ൻ​​​സാ​​​ർ (26) എ​​​ന്നി​​​വ​​​രാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ പ​​​ത്തി​​​നാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. അ​​​ലോ​​​ന​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ലാ​​​ണു പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ കാ​​​റി​​​ൽ ഇ​​​രു​​​വ​​​രും പാ​​​ല​​​ക്കാ​​​ട്ടേ​​​ക്കു​​​പോ​​​യ​​​ത്.

അ​​​ലോ​​​ന​​​യു​​​ടെ സ​​​ന്ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​റ്റു പ്ര​​​തി​​​ക​​​ൾ പാ​​​ല​​​ക്കാ​​​ട് ടി​​​പ്പു​​​സു​​​ൽ​​​ത്താ​​​ൻ കോ​​​ട്ട​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള ഹോ​​​ട്ട​​​ൽ റൂ​​​മി​​​ലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യും മ​​​ർ​​​ദി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. കാ​​​റി​​​ന്‍റെ താ​​​ക്കോ​​​ൽ, പ​​​ഴ്സ്, മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ എ​​​ന്നി​​​വ പി​​​ടി​​​ച്ചു​​​വാ​​​ങ്ങി.

അ​​​ലോ​​​ന​​​യ്ക്ക് ഒ​​​പ്പ​​​മു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പ​​​ക​​​ർ​​​ത്തി​​​യ​​​ശേ​​​ഷം പ​​​ഴ്സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 9,000 രൂ​​​പ, ഗൂ​​​ഗി​​​ൾ​​​പേ വ​​​ഴി 16,500 രൂ​​​പ എ​​​ന്നി​​​വ ത​​​ട്ടി​​​യെ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്നു ര​​​ണ്ടു​​​ല​​​ക്ഷം രൂ​​​പ​​​കൂ​​​ടി ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​യും ഭാ​​​ര്യ​​​ക്ക് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ചും നാ​​​ണം കെ​​​ടു​​​ത്തു​​​മെ​​​ന്നും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് ഹ​ണി​ട്രാ​പ്പ് സം​ഘ​ത്തി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം: പ്ര​തി​ക​ളെ ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും

കൊ​ച്ചി: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ശേ​ഷം യു​വ​തി​യും കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി പ്ര​തി​ക​ളെ ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

സം​ഭ​വ​ത്തി​ല്‍ നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ചാ​ലാ​ക്ക സ്വ​ദേ​ശി​നി സ​ഫാ​ന ഷു​ക്കൂ​ര്‍ (27), ഇ​വ​രു​ടെ കാ​മു​ക​ന്‍ അ​മ​ല്‍ വേ​ണു​ഗോ​പാ​ല്‍ (32), സു​ഹൃ​ത്തു​ക്ക​ളാ​യ ജോ​ണ്‍ രാ​ഹു​ല്‍ (23), ആ​ന​ന്ദ് മു​രു​ക​ന്‍ (29) എ​ന്നി​വ​രാ​ണ് നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള​ത്. ഇ​വ​രി​ല്‍ സ​ഫാ​ന സ​മാ​ന​രീ​തി​യി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ മു​മ്പ് ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തും.

കൊ​ല്ലം ന​ല്ലി​ല സ്വ​ദേ​ശി​യും ബ​ധി​ര​നും മൂ​ക​നു​മാ​യ അ​മ​ല്‍ ദേ​വ്( 30) ആ​ണ് ക്രൂ​ര മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. വാ​രി​യെ​ല്ലി​നു പ​രി​ക്കേ​റ്റ ഇ​യാ​ള്‍ കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Kerala

ഹ​ണി​ട്രാ​പ്പ്; യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ല്‍ അ​യ​ൽ​വാ​സി​യാ​യ യു​വ​തി​യും ഭ​ര്‍​ത്താ​വും ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍

മ​ല​പ്പു​റം: ഹ​ണി​ട്രാ​പ്പി​നു പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ല്‍ അ​യ​ൽ​വാ​സി​യാ​യ യു​വ​തി​യും ഭ​ര്‍​ത്താ​വും ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. സി​ന്ധു, ഭ​ർ​ത്താ​വ് ശ്രീ​രാ​ജ്, ബ​ന്ധു​ക്ക​ളാ​യ പ്ര​വീ​ൺ, മ​ഹേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ല​പ്പു​റം എ​ട​ക്ക​ര പ​ള്ളി​ക്കു​ത്ത് സ്വ​ദേ​ശി ര​തീ​ഷ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഡ​ൽ​ഹി​യി​ല്‍ ബി​സി​ന​സു​കാ​ര​നാ​യ ര​തീ​ഷ് ജൂ​ൺ 11 നാ​ണ് പ​ള്ളി​ക്കു​ത്തി​ലെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്.

2024 ന​വം​ബ​റി​ലാ​ണ് ഇ​വ​ർ ര​തീ​ഷി​നെ ന​ഗ്ന​നാ​ക്കി മ​ര്‍​ദി​ച്ച​ത്. സി​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. വീ​ട്ടി​ൽ വ​ച്ച് ബ​ലം പ്ര​യോ​ഗി​ച്ച് ര​തീ​ഷി​നെ യു​വ​തി​യും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ന​ഗ്ന​നാ​ക്കി. വി​വ​സ്ത്ര​നാ​യി നി​ൽ​ക്കു​ന്ന ര​തീ​ഷി​നൊ​പ്പം യു​വ​തി കൂ​ടെ​നി​ന്ന് ഫോ​ട്ടോ എ​ടു​ത്തു. ഫോ​ട്ടോ പു​റ​ത്തു വി​ടാ​തി​രി​ക്കാ​നാ​യി സം​ഘം പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം കി​ട്ടി​ല്ലെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ ഫോ​ട്ടോ ര​തീ​ഷി​ന്‍റെ സ്കൂ​ള്‍ ഗ്രൂ​പ്പി​ലേ​ക്കും ഭാ​ര്യ​യ്ക്കും കൂ​ട്ടു​കാ​ർ​ക്കും അ​യ​ച്ചു​ന​ൽ​കി. ഇ​തോ​ടെ നാ​ണ​ക്കേ​ട് താ​ങ്ങാ​നാ​വാ​തെ​യാ​ണ് മ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ര​തീ​ഷി​ന്‍റെ അ​മ്മ ആ​രോ​പി​ച്ചി​രു​ന്നു.

ര​തീ​ഷി​ന്‍റെ അ​മ്മ​യും ഭാ​ര്യ​യും ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ട​ക്ക​ര പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ ക​ടം വാ​ങ്ങി​യ പ​ണം ര​തീ​ഷ് തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​തെ​ന്ന് ര​തീ​ഷി​ന്‍റെ വീ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. പ​ണം തി​രി​ച്ചു കൊ​ടു​ക്കാ​തി​രി​ക്കാ​നും ര​തീ​ഷി​ൽ​നി​ന്നും കൂ​ടു​ത​ൽ പ​ണം ത​ട്ടി​യെ​ടു​ക്കാ​നും വേ​ണ്ടി സി​ന്ധു​വും ഭ​ർ​ത്താ​വ് ശ്രീ​രാ​ജും ചേ​ർ​ന്ന് ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കി​യ​താ​ണ​ന്നും സ​ഹാ​യ​ത്തി​നാ​യി മ​ഹേ​ഷി​നേ​യും പ്ര​വീ​ണി​നേ​യും കൂ​ടെ കൂ​ട്ടി​യെ​ന്നും വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Latest News

Corehub Up